Wednesday, November 14, 2007

ഒരു മിന്‍സാരക്കനവിന്റെ ഓര്‍മ്മയ്ക്ക്‌

പണ്ടെന്നു വെച്ചാല്‍ അത്രയ്ക്കു പണ്ടൊന്നുമല്ല....ഞാന്‍ പ്രീ-ഡിഗ്രിയും കഴിഞ്ഞ്‌,പ്രത്യേകിച്ചു 'പണീം,തൊരോം ഇല്ല്യാണ്ട്‌' നടക്കണ കാലം...(ചില ദുഷ്ട ബുദ്‌ധികള്‍ "പ്രീ-ഡിഗ്രിയോ? നീയോ?" എന്നു ചോദിക്കുന്നതു ഞാന്‍ കെള്‍ക്കായ്കയല്ലാ....പ്രീ-ഡിഗ്രിയും അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ എന്ന് മാത്രമേ ഞാനിപ്പൊ പറയുന്നുള്ളൂ....)
അരണ്ട നിലവെളിച്ചം വീഴുമ്പോള്‍ വയല്‍ വരമ്പുകള്‍ കറുത്ത പാമ്പുകളെപ്പോലെ തോന്നിച്ചു....ഞങ്ങള്‍ കുറേ നേരമായി നടപ്പ്‌ തുടങ്ങിയിട്ട്‌...ദൂരെ നിന്നും തൃപ്പൂണിത്തുറ ജയഭാരത്‌ കലസമിതിയുടെ ബാലെ നടക്കുന്ന ശബ്ദം .ശേഖരീപുരം അയ്യപ്പ ക്ഷേത്രത്തില്‍ കുംഭാഭിഷേകം മൂന്നാം ദിവസമാണ്‌...അതിനിടയ്ക്ക്‌ നിന്നും പാമ്പാവാനുള്ള ചെറിയൊരു ആഗ്രഹം കൊണ്ടു മുങ്ങിയതാണു ഞങ്ങള്‍ 5 പേര്‍.മൊട്ടയടിച്ചവന്റെ തലയില്‍ കല്ലുമഴ പെയ്യുന്നതിതാണു എന്നു ദൈവം മനസിലാക്കിച്ചതു പോലെ പെട്ടെന്നു ഒരു തോന്നല്‍....
"ഒരു സിനിമയ്ക്ക്‌ പോയാലോ??? 'പ്രിയ' യില്‍ 'മിന്‍സാരക്കനവ്‌' കളിക്കുന്നുണ്ട്‌"....ആലോചന പ്രാവര്‍ത്തികമാക്കാന്‍ ഒരുപാട്‌ സമയം ആവശ്യമില്ലാത്തതിനാല്‍ ("എടുത്തുചാട്ടം എന്നു ദോഷൈക്യദൃക്കുകള്‍ പറയും...ജസ്റ്റ്‌ അവോയ്ഡ്‌ ദെം...)
പടകള്‍ തീയറ്ററില്‍ എത്തി...ഷോ തുടങ്ങി...സിനിമയില്‍ മുഴുകി ഇരിക്കുമ്പോള്‍ അനീഷിനു നമ്മുടെ കൊടകരക്കാരന്‍ 'കാക്കമുട്ട സേവ്യറേട്ടനു തോന്നിയത്‌ പോലെ' ഒരു തോന്നല്‍....(കടപ്പാട്‌ :വിശാലമനസ്കന്‍) ലൈറ്റായിട്ടൊന്ന് വാളു വെക്കണം...സംഗതി ഉദ്ദ്യേശിച്ചത്‌ ലൈറ്റായിട്ടാണെങ്കിലും പുറത്തു വന്നതു സാമാന്യം നല്ലൊരു വീശുവാളാണ്‌...ഇരിക്കുന്ന റോ മൊത്തം കുലുക്കിക്കൊണ്ട്‌ മൂപ്പരങ്ങനെ അലക്കിപ്പൊളിക്ക്യാ...ഞാന്‍ ചേട്ടച്ചാരെ മെല്ലെ പുറത്തേക്കു കൊണ്ട്‌ പൊകനുള്ള ശ്രമം തുടങ്ങിഡോര്‍ തുറന്ന് പുറത്തേക്കു ചലിക്കുമ്പോള്‍ വാതുക്കല്‍ നില്‍ക്കുന്ന കൃഷ്ണേട്ടന്‍ "സൂക്ഷിച്ചു പോണേ മക്കളേ" എന്നാണു പറഞ്ഞതെന്ന് ആണയിട്ടു പറഞ്ഞിട്ടും 'കുരുപ്പ്‌ ക്‌ടാങ്ങ്‌ള്‌ ഇന്നും വിശ്വസിക്കുന്നില്ല... "മക്കളേ" എന്നതിനു പ്രി-ഫിക്സ്‌ ആയിട്ട്‌ വേറെന്തൊക്കയോ വിളിച്ചു എന്നാണ്‌ സാമദ്രോഹികള്‍ ശേഖരീപുരം മൊത്തം പറഞ്ഞു പരത്തിയത്‌।
സം ഹൗ കൃഷ്ണേട്ടനെ പറഞ്ഞൊതുക്കി ഞാന്‍ ബാത്ത്‌ റൂമിലെത്തുമ്പൊഴേക്കും അവന്‍ അവന്റെ പണി കൃത്യമായും വൃത്തിയായും തീര്‍ത്തിരുന്നു....അതും പോരാഞ്ഞു ദുഷ്ടന്‍ ബാത്ത്‌ റൂമിന്റെ നിലം തുടയ്ക്കുന്ന ചാക്കെടുത്ത്‌ മുഖവും തുടച്ചു।
വരാനുള്ളത്‌ വഴീ തങ്ങില്യാല്ലോ...
'ഇന്റ്‌റീലിന്റെ' ബെല്ലടിച്ചു
ഇടിവെട്ടാനായിട്ട്‌ പരിചയക്കാരെയാരെയും കാണല്ലേ-ന്ന് പ്രാര്‍ത്ഥിച്ച്‌ അനീഷിനെ വിക്രമാദിത്യന്‍-വേതാളം സ്റ്റെയിലില്‍ ചുമന്ന് ബാത്ത്‌ റൂമിന്റെ പുറതെത്തിയതും ...ദാാാ നിക്കണൂ ഒപ്പം പഠിച്ച സിമി വേണുഗോപാല്‍ വിത്ത്‌ ഫാമിലി.
തോളില്‍ കിടക്കുന്ന 'കിന്റല്‍ ചാക്കിനെ'യും കൊണ്ട്‌ ഭൂമി പിളര്‍ന്ന് പോയാല്‍ തിരിച്ചു വരവ്‌ കുറച്ച്‌ കഷ്ടമാനെന്നതു കൊണ്ട്‌ ഞാന്‍ മണ്ഡരി പിടിച്ച തെങ്ങിനെ പോലെ ബ്ലിങ്കസ്യാന്നു ഞാനങ്ങട്‌ നിന്നു കൊടുത്തു

7 comments:

ദിലീപ് വിശ്വനാഥ് said...

നന്നായി. മോശമല്ലാത്ത നര്‍മ്മബോധം ഉണ്ട്.

സണ്ണിക്കുട്ടന്‍ /Sunnikuttan said...

"സം ഹൗ കൃഷ്ണേട്ടനെ പറഞ്ഞൊതുക്കി ഞാന്‍ ബാത്ത്‌ റൂമിലെത്തുമ്പൊഴേക്കും അവന്‍ അവന്റെ പണി കൃത്യമായും വൃത്തിയായും തീര്‍ത്തിരുന്നു....അതും പോരാഞ്ഞു ദുഷ്ടന്‍ ബാത്ത്‌ റൂമിന്റെ നിലം തുടയ്ക്കുന്ന ചാക്കെടുത്ത്‌ മുഖവും തുടച്ചു."

അതങ്ങട് ബോധിച്ചു.

കൊള്ളാം ട്ടോ!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മൊത്തം ചുറ്റിക്കളിയായിരുന്നു ല്ലേ
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ചമ്മലു കൊള്ളാം. പുള്ളിയെപ്പിടിച്ച് സാന്‍ഡോസിന്റെ ശിഷ്യനാക്ക്.

പാവം ഞാന്‍!!! said...

എല്ലാവര്‍ക്കും നന്ദി...നല്ല റെസ്‌പോണ്‍സ്‌ കിട്ടും നൊന്നും വിചാരിച്ചില്ല്യ്‌-ട്ടോ....നന്ദീണ്ട്‌

അമല്‍ | Amal (വാവക്കാടന്‍) said...

നമസ്കാരം,

ഇപ്പോഴാ കാണണേ.

ദണ്ഡിയാത്രയിലെ ഉപനായകന്‍(അരുണ്‍) പറഞ്ഞറിഞ്ഞതാണ്‌ .
കിടിലന്‍ ആയിട്ടുണ്ട്.
രസമായിട്ട് വായിച്ചു.

അപ്പോ തകര്‍ക്കന്നേ..

Jay said...

“ജൂനിയര്‍ വിശാലമനസ്‌കന്‍”. അത്രേ ഇപ്പോ പറയുന്നുള്ളൂ. വീണ്ടും വരാം....