Wednesday, November 14, 2007

ദണ്ഡി യാത്ര...

രാമേട്ടന്റെ ഇളയ മോന്‍ അരുണ്‍ ഒരു സംഭവമായിരുന്നു।വെരി മച്ച്‌ ബിസിനസ്സ്‌ മൈന്‍ഡഡ്‌...പക്ഷെ ബിസിനസ്സില്‍ കാണിക്കുന്ന താല്‍പര്യം പഠിത്തത്തില്‍ അത്രയ്ക്കങ്ങ്‌ട്‌ ണ്ടാര്‍ന്നില്ല്യ..."ധീരുഭായ്‌ അംബാനിയൊക്കെ പഠിച്ചിട്ടാണോ കോടീശ്വരനായതെന്നാണു"മൂപ്പരുടെയൊരു ലൈന്.
‍എനി ഹൗ ഇവനെ പഠിപ്പിച്ചൊരു നിലയ്ക്കാക്കിയിട്ടു ബാക്കി കാര്യം-ന്നങ്ങ്‌ട്‌ ഉറപ്പിച്ച്‌ അരുണിന്റെ അമ്മ വിജയലക്ഷ്മി ആന്റി ആ ദൗത്യം ഞങ്ങളെ ഏല്‍പ്പിച്ചു।ഈ ഞങ്ങളെന്നു വെച്ചാല്‍ ഞാനും,നമ്മുടെ അനീഷും।അനീഷിന്റെ പേരു കേട്ടപാടെ കൊല്ലാന്‍ കൊണ്ടോവുന്ന ബ്രോയിലര്‍ കോഴി നീട്ടിക്കൊക്കുന്ന പോലെ ചെക്കന്‍ വല്യവായില്‍ കരയാന്‍ തുടങ്ങി।കാരണം സിമ്പിള്‍...സിമ്പിളെന്നു വെച്ചാല്‍ വെരി സിമ്പിള്‍।അനീഷ്‌ ശേഖരീപുരത്തെ ഹിറ്റ്‌ലര്‍ ആണ്‌...ഗബ്ബ്ബര്‍ സിംഗ്‌ ആണ്‌..."ജബ്‌ ദൂര്‍ ഗാവ്വ്‌ മേം ....." - അതാണ്‌...
പിറ്റേന്ന്-
എല്ലാവരും അവനോന്റെ ജ്വാലികള്‍ നോക്കി പ്പോയി...ഞങ്ങള്‍ ഗസ്റ്റ്‌ ലെക്ചറന്മാര്‍ ഹാജര്‍അനീഷിനെ കണ്ട്‌ പയ്യന്‍സിന്റെ മുഖം പുട്ടിയടിക്കാണ്ട്‌ വെള്ള പൂശിയ ചുമരു പോലെയായിമൂപ്പര്‌ കോയമ്പത്തൂര്‍ റോഡിലുള്ള ഷഫീക്കണ്ണന്റെ പീടികേന്നു പുത്തനൊരു വള്ളിചൂരലൊക്കെയായിട്ടാണ്‌ ലാന്‍ഡ്‌ ചെയ്തിരിക്കണത്‌।
ഇതും കൂടിക്കണ്ടപ്പോള്‍ എനിക്കുതോന്നിയത്‌ ക്‌ടാവ്‌ അറിയണ ഉത്തരോം മറന്നു പോവും-ന്നാണ്‌"ഏതാണ്ടാ നാളെ എക്സാം???"അനീഷിന്റെ സിംഹഗര്‍ജ്ജനം...
അരുണ്‍ എന്നെ ദയനീയമായൊന്നു നോക്കി।ഞാന്‍ തിരിച്ചും അതേ ദയനീയതയോടെ ഒരു നോട്ടം പാസ്സ്‌ ചെയ്തു।അതിന്റെ അര്‍ത്ഥം :"മര്യാദയ്ക്ക്‌ ഉത്തരം പറഞ്ഞില്ലെങ്കില്‍ നിന്റെ കാര്യം തീരുമാനമായി മോനെ"-എന്നായിരുന്നു
।"ടാാാാ...ചോദിച്ചതു കേട്ടില്ലേ???"വീണ്ടും ഗര്‍ജ്ജനം.
ഇച്ചെക്കനിത്തിരി മെല്ലെ സംസാരിച്ചൂടെ???എന്തൊരു തൊള്ള...
"സോഷ്യല്‍ സയന്‍സ്‌"-പാവം ഇര മുക്കിമൂളി മറുപടി പറഞ്ഞുവൈകാതെ തന്നെ ചോദ്യോത്തര പരിപാടി ആരംഭിച്ചു...ഒപ്പം തിയ്യറ്ററിലെ ക്യൂവില്‍ ഇടിച്ചു കയറുന്നവരെ ഓടിച്ചിട്ട്‌ തല്ലുന്ന പോലീസുകാരനെപ്പോലെ ഇടയ്ക്കിടയ്ക്ക്‌ അനീഷ്‌ അരുണിന്റെ പിറകെ ഓടുന്നതും കാണാം।പേജുകള്‍ മറിഞ്ഞു മറിഞ്ഞു ഒടുവില്‍ "ഇന്ത്യന്‍ സ്വാത്രന്ത്യ സമരത്തിലെത്തി നിന്നു
।"എന്താടാ ദണ്ഡി യാത്ര?"
"അത്‌...അത്‌..." അരുണ്‍ ഒന്ന് പരുങ്ങി।
എനിക്കും ഏകദേശം ഉറപ്പായി...ഇന്നൊരു തീരുമാനമായിക്കിട്ടും...
"പറയടാ...വേഗം പറഞ്ഞോ ഇല്ല്യെങ്കില്‍ നിന്റെ തൊലി ചെത്തി ഇന്നു ഞാന്‍ ഊറയ്ക്കിടും"
ഹൗ! എന്താ ഭീഷണി!!!
അരുണ്‍ ഒരു നിമിഷം കണ്ണടച്ചു നിന്ന് ആലോചിച്ചു
।"അതേയ്‌ അനീഷേട്ടാ...ദണ്ഡീലെ ഉപ്പിന്‌ വെലക്കൊറവാന്നു പറഞ്ഞ്‌ അവിടെവരെ യാത്ര ചെയ്ത്‌ ഉപ്പ്‌ വാങ്ങിക്കൊണ്ടു വന്നതല്ലേ...ഇ...ദണ്ഡിയാത്ര???
കാറ്റ്‌ കുത്തിവിട്ട ആപ്പിള്‍ ബലൂണ്‍ പോലെ അനീഷിന്റെ മുഖം ചുരുങ്ങിച്ചെറുതാകുന്നത്‌ ഞാന്‍ നോക്കി നിന്നു

6 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മറുപടി നന്നായി

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

:)

ബാജി ഓടംവേലി said...

ദണ്ഡിയാത്രയെന്താണെന്ന് മനസ്സിലായി.

സഹയാത്രികന്‍ said...

കൊള്ളാം... നല്ല മറുപടി...

:)
സ്വാഗതം സുഹൃത്തേ...
:)

ഓ:ടോ : മാഷേ ഒരു കാര്യം പറഞ്ഞോട്ടേ...തെറ്റായെടുക്കരുത്... ഈ ബൂലോകത്ത് ഇതേപേരില്‍ ഒരു സുഹൃത്ത് എഴുതണുണ്ട്... അദ്ദേഹത്തിന്റെ ബ്ലോഗ് ഇത്...
അപ്പൊ ഈ പേര് ഒരു കണ്‍ഫ്യൂഷന്‍ സൃഷിക്കില്ലേ...എന്തെങ്കിലും മാറ്റം വരുത്തിയാല്‍ ഈ കണ്‍ഫ്യൂഷന്‍ ഒഴിവാകും... ഞാന്‍ മാത്രം... ഇങ്ങനെ തുടരണോണ്ട് വിരോധൊന്നും ഇല്ല്യാ...

നിഷ്ക്കളങ്കന്‍!!! said...

എല്ലാവര്‍ക്കും നന്ദി...നല്ല റെസ്‌പോണ്‍സ്‌ കിട്ടും നൊന്നും വിചാരിച്ചില്ല-ട്ടോ....നന്ദീണ്ട്‌
പിന്നെ സഹയാത്രികന്‍ ചേട്ടാ പേര്‌ മാറ്റ്വാണ്‌-ട്ടോ

നിഷ്ക്കളങ്കന്‍ said...

:)
അപ്പോ.. പേരു മാറ്റി അല്ലേ സുഹൃത്തേ.
എനിയ്ക്കും ഒരു വിരോധവുമില്ല കേട്ടോ. വെ‌ര്‍തെ ക‌ണ്‍ഫ്യൂ അടിയ്ക്കാതെ കഴിഞ്ഞു. ഇപ്പോഴും അഗ്രഗേറ്ററുക‌ള്‍ അതേ പേരു തന്നെ കാണിയ്ക്കുന്നു.