Friday, November 23, 2007

അര്‍ണോള്‍ഡും ഞാനും!!!

ടീനേജില്‍ എല്ലാവരേം പോലെ മ്മക്കും ഒരു ആഗ്രഹം തോന്നി "ഇനി കൊറച്ച്‌ മസിലൊക്കെ ആയാലെന്താാാാ കൊഴപ്പം-ന്ന്"
ഒട്ടും വൈകീല്യാ ശെല്വ്‌ഏട്ടന്റെ പവര്‍ ജിമ്മില്‌ പോയി ചേര്‍ന്നു.
"സല്‍മാന്‍ഖാന്റെ അത്രേം മസില്‌ വന്നില്ലെങ്കിലും മ്മടെ അര്‍ണോള്‍ഡിന്റെ അത്രയെങ്കിലുമായാല്‍ മതി ശെല്വ്‌ഏട്ടാ"-ന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മൂപ്പര്‌ എന്നെ നോക്കിയ നോട്ടത്തിന്റെ അര്‍ത്ഥം ഇപ്പഴും എനിക്ക്‌ പിടികിട്ടീട്ടില്ല്യ.
കാര്യങ്ങളൊക്കെ അതിന്റെ മുറയ്ക്കു നടക്കുണുണ്ടെങ്കിലും നമ്മള്‌ വിചാരിച്ച ഇംപ്രൂവ്മെന്റൊന്നും കാണണില്യ.
കാരണം ഒരാഴ്ചയായിട്ടും മൂപ്പര്‌ ഫ്രീ എക്സര്‍സൈസില്‌ തന്നെ നിന്ന് കളിക്ക്യാ...ഡംബെല്ല്,ഗദ,വെയിറ്റ്‌ ഇമ്മാതിരി ഐറ്റംസ്‌ ഒന്നും തൊടീക്കിണില്ല്യ...
"ഇങ്ങിനെ പോയാല്‍ ഞാനെന്നാ അര്‍ണോള്‍ഡിന്റെ അത്രേം ആവ്വ്വാ എന്റെ ഹനുമാന്‍ സ്വാമീ"-ന്ന് ആലോചിച്ച്‌ ഞാന്‍ ശെല്വ്‌ഏട്ടനോട്‌ കാര്യം സൂചിപ്പിച്ചെങ്കിലും കിംഫലം.
ഒടുക്കം എന്റെ ശല്യം സഹിക്കാന്‍ വയ്യാതെ
"ശരി നമ്മക്കിന്ന് 'ബെഞ്ച്പ്രെസ്സ്‌' പഠിക്കാം" -ന്ന് പറഞ്ഞത്‌ എനിക്കുള്ള ഒരു പണിയാണെന്ന് എന്റെ ശുദ്‌ധമനസിന്‌ മനസിലായില്ല.
ഞാന്‍ ഏഷ്യാഡിലെ വെയിറ്റ്‌ലിഫ്റ്റേസൊക്കെ പോണ പോലെ അങ്ങ്‌ട്‌ പോയി കെടന്നു.
ദുഷ്ടന്‍ ഒരു വല്യ ഇരുമ്പ്‌ ബാറിന്റെ രണ്ടറ്റത്തും ഏകദേശം എന്റത്രേം വെയിറ്റിട്ട്‌ എന്റെ കയ്യിലേക്കങ്ങ്‌ട്‌ തന്നു.
"എന്റെ കളരി പരമ്പരദൈവങ്ങളേ...."അമ്മച്ചിയാണെ അതൊരു ചെയ്ത്തായിരുന്നൂ-ന്ന് എനിക്കാ സെക്കന്റിലാണ്‌ മനസിലായത്‌....
എന്റെ കണ്ണിന്റെ മുമ്പില്‌ ഈ 'പൊന്നീച്ച....പൊന്നീച്ച എന്നു പറയണ ആ ഐറ്റം ങ്ങനെ പറന്നു നടക്കണ ഒരു ഫീലിംഗ്‌...
ആ ഗ്യാപ്പിലും ഞാനെങ്ങാന്‍ മരിച്ചു പോയാല്‍ എന്റെ അച്ഛനുമമ്മയും അനാഥരാവ്വ്വല്ലോ എന്ന ഒരു ചിന്ത എന്നെ വേട്ടയാടിക്കൊണ്ടിരുന്നു
"ഇവനൊരു രക്തസാക്ഷിയാവും-ന്ന് മനസിലാക്കിയ ശെല്വ്‌ഏട്ടന്‍ വേഗം വെയിറ്റ്‌ തിര്‍ച്ചു വാങ്ങിച്ചു.ന്ന്ട്ട്‌ ഒരു ചോദ്യോം:
"വേണെങ്കില്‍ അപ്രത്തും,ഇപ്രത്തും പത്തിന്റെ ഓരോന്ന് കൂടി കേറ്റീട്ട്‌ ഒരു സെറ്റും കൂടി അലക്കടാ???"
സത്യമായിട്ടും എന്റെ കയ്യില്‍ ഒരു തോക്ക്‌ കിട്ടിയിരുന്നെങ്കില്‍ കാലമാടന്റെ പണി അന്ന് തീര്‍ത്തേനേ...മദര്‍ പ്രോമിസ്‌!!!

6 comments:

ദിലീപ് വിശ്വനാഥ് said...

എന്നിട്ടെന്തായി? ഇപ്പൊ എങ്ങനെയുണ്ട് കാര്യങ്ങള്‍? മിസ്റ്റര്‍ കേരള ആവുമോ?

പ്രയാസി said...

ഹ, ഹ, പാവത്താനെ ഇതു കലക്കി..പിന്നെ അതു വഴി പോയിട്ടില്ലല്ലൊ..!?

ശ്രീലാല്‍ said...

പാവമാണെങ്കിലും ആളു പുലി. !! എഴുത് ഇനിയും. രസിച്ചു.

ഏ.ആര്‍. നജീം said...

ഹഹാ അത്യാഗ്രഹി ആനയെ എടുക്കും എന്നൊരു പഴഞ്ചൊല്ലുണ്ട് (എവിടെയുണ്ടെന്നൊന്നും ചോദിച്ചു വന്നേക്കരുത് ങാ.. ) അത്യാഗ്രഹി വെയിറ്റെടുക്കുന്നതും ഇപ്പോ കണ്ടൂ...
എന്നിട്ടെന്തായി ..മര്യാദയ്ക്ക് ബാക്കി കഥ പറ പാവം പപ്പനാവാ... :)

Unknown said...

അല്ലാ ഈ പൊന്നീച്ച പൊന്നീച്ച ന്നു പറയുന്ന ഐറ്റം എങ്ങനുണ്ട് ? ;-)

കാനനവാസന്‍ said...

എഴുത്ത് സൂ‍പ്പറായി മാഷേ....ഹ ഹ :)