Monday, November 26, 2007

നീന്തല്‍ക്കാരന്‍ അനി!!!

രാമേട്ടന്റെ മൂത്തമകന്‍ അനിയും,അനിയന്‍ അരുണിനെപ്പോലെ ഒന്നൊന്നര പുലിയാണ്‌.
ഈ പറയാന്‍ പോകുന്നത്‌ ഗഡീടെ വിശാലമായ ലൈഫില്‍ നിന്നും ചീന്തിയെടുത്ത ഒരേടു മാത്രം...
ഒരു കാലത്ത്‌ സ്ഥിരമായി ലേറ്റ്‌ ഈവനിംഗ്‌ ടൈമില്‍ കല്‍പ്പാത്തിപ്പുഴയില്‍ കുളിക്കാന്‍ പോവുന്ന ഒരു ശീലമുണ്ടായിരുന്നു ഞങ്ങള്‍ക്ക്‌. ഈ ടൈമില്‍ കുളിക്കടവ്‌ വേക്കന്റായിരിക്കും എന്നതു ഞങ്ങള്‍ വാളിപ്പിള്ളേര്‌ടെ ഗ്രൂപ്പിന്‌ വല്യ ഒരു അഡ്വാന്റേജായിരുന്നു. ഈ ഞങ്ങളെന്നു വെച്ചാല്‍ ഞാന്‍,അനി,അനീഷ്‌,സ്മിതേഷ്‌,സുഗുണന്‍.
ചെളിക്കണ്ടത്തില്‍ ഫുള്‍ബോഡി സെര്‍വീസിംഗിനു കിടക്കുന്ന പോത്തുകളെ പോലെ,പുഴയില്‍ കിടന്നിട്ടാണു ഞങ്ങളുടെ ഫ്യൂച്ചര്‍ പ്ലാനിംഗ്സ്‌...
പ്ലാനിംഗ്സ്‌-ന്ന് വെച്ചാല്‍ അങ്ങിനെ കാര്യമായിട്ടൊന്നൂല്ല്യാ ശിവന്‍ കോവിലിനടുത്തുള്ള അംബിസാമീടെ മോള്‌ ശുഭലക്ഷ്മീടെ പുതിയ ഹെയര്‍സ്റ്റെയിലിനെക്കുറിച്ചും,അടുത്തു നടക്കാന്‍ പോകുന്ന ഉത്സവങ്ങള്‍ക്ക്‌ പോകുമ്പോള്‍ കഴിക്കേണ്ട ബ്രാന്റുകളെ കുറിച്ചും ഒക്കെയാണ്‌.
ഒരു ഞായറാഴ്ച അനീഷ്‌ ഒഴികെയുള്ള ഞങ്ങള്‍ നാല്‌വര്‍ സംഘം പതിവു പോലെ കുളിക്കാനിറങ്ങി.
"ടാാാ പൂൂൂൂൂയ്യ്യ്യ്യ്യ്‌"-ന്ന് വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരമേയുള്ളൂ ശേഖരീപുരത്തു നിന്ന് പുഴക്കടവിലേക്കെങ്കിലും,ബൈക്കില്ലാതെ പോകുന്നതിനെപ്പറ്റി ഞങ്ങള്‍ക്കാലോചിക്കാനേ വയ്യ.
ഒന്നുമില്ലെങ്കിലും കല്‍പ്പാത്തി അഗ്രഹാരത്തിലെ പാവം ക്‌ടാങ്ങള്‍ എന്തു വിചാരിക്കും???
ഞാനും അനിയും കുണ്ടമ്പലത്തിനടുത്തുള്ള കടേന്ന് സിഗററ്റ്‌ വാങ്ങാന്‍ വണ്ടി നിര്‍ത്തി,സ്മിതേഷും,സുഗുണനും വിട്ടു പോവ്വ്വേം ചെയ്തു.
സിഗററ്റൊക്കെ വാങ്ങി കടവിലെത്തിയ ഞങ്ങള്‍ കാണുന്നത്‌ കഴുത്തറ്റം വെള്ളത്തില്‍ കിടന്നു ലോക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സ്മിതേഷിനേയും,സുഗുണനേയുമാണ്‌...
അനിയുടെ ഉള്ളിലെ ആ നീന്തല്‍ താരം സട കുടഞ്ഞെഴുന്നേറ്റത്‌ പെട്ടെന്നായിരുന്നു.
ഞാന്‍ ബൈക്ക്‌ സ്റ്റാന്റിലിടുന്ന സമയം കൊണ്ട്‌ അനി വന്ദനത്തിലെ ജഗദീഷിനെ പോലെ വെള്ളത്തിലേക്ക്‌ ഡൈവ്‌ ചെയ്തു കഴിഞ്ഞു.
"എന്റമ്മേ........." എന്നൊരു ശബ്ദം കേട്ടത്‌ സെക്കന്റുകള്‍ക്കുള്ളിലാണെന്ന് എനിക്കുറപ്പിച്ചു പറയാന്‍ പറ്റും.
മുട്ടറ്റംവെള്ളത്തില്‍ നിന്നും മുഖവും,മുട്ടും,പൊട്ടി ചാടിയെണീറ്റ അനി സ്മിതേഷിനേയും,സുഗുണനേയും നോക്കി അലറി:
"കള്ള ഡാഷ്‌ മക്കളേ,വെള്ളത്തില്‍ ചാടണ സമയഠെങ്കിലും പറഞ്ഞൂടേടാാാ വെള്ളത്തില്‍ കുത്തിയിരിക്ക്യാണെന്ന്???"

5 comments:

ശ്രീ said...

പാവം അനി!

രജീഷ് || നമ്പ്യാര്‍ said...

ഹൈയ് ! തകര്‍ക്കെഡേ... :-)

TESSIE | മഞ്ഞുതുള്ളി said...

അനിയുടെ ഉള്ളിലെ ആ നീന്തല്‍ താരം സട കുടഞ്ഞെഴുന്നേറ്റത്‌ പെട്ടെന്നായിരുന്നു.


kudos to ya
:-)

ഹരിശ്രീ said...

കള്ള ഡാഷ്‌ മക്കളേ,വെള്ളത്തില്‍ ചാടണ സമയഠെങ്കിലും പറഞ്ഞൂടേടാാാ വെള്ളത്തില്‍ കുത്തിയിരിക്ക്യാണെന്ന്???"

ഹഹ..കൊള്ളാല്ലോ മാഷേ..

നിക്രുഷ്‌ടജീവി said...

അണ്ണാ,
ഇന്നാണീ ബ്ലോഗ് ഞാന്‍ കണ്ട് പിടിച്ചത് (അതിന്റെ വാര്‍ത്ത നാളത്തെ പത്രത്തില്‍ വരും).
ഒറ്റ ഇരുപ്പിന് പോസ്റ്റുകളെല്ലാം വായിച്ചു.
രസിക്കണുണ്ടട്ടോ..
ആശംസകള്‍!!