Thursday, August 19, 2010

ഞാന്‍ പിന്നേം വന്നൂട്ടോ...


ജീവിതപ്രാരാബ്‌ദങ്ങളുടേം, ബാക്കി അലുക്കുലുത്ത്‌ സെറ്റപ്പുകളുടേം ഇടയ്ക്ക്‌ പെട്ട്‌ പോയത്‌ കാരണം ചെറ്യോരു ഗ്യാപ്പ്‌ വന്നിര്‌ന്നൂ...(ചെറുതെന്ന് വെച്ചാല്‍ ഒരു രണ്ട്‌-രണ്ടരക്കൊല്ലത്തെ)
ഇന്ന് കാലത്തേ യാതൊരു കാര്യോമില്ലാതെ ഇടത്തേക്കയ്യില്‍ കട്ടന്റെ ഗ്ലാസും വലത്തേക്കയ്യില്‍ മൗസും പിടിച്ച്‌ ഒരു കോട്ടുവായും ഇട്ട്‌ ഇരിക്കുന്ന നേരത്ത്‌ അബദ്ധത്തില്‍ നമ്മടെ വിശാല്‍ജിയുടേം,ബെര്‍ളിച്ചായന്റെ ബ്ലോഗുകളില്‍ പിന്നേം കേറി...അപ്പോ ഒരു ചിന്ത...ദൈവമേ ഈ ലക്ഷക്കണക്കിനു ബ്ലോഗര്‍മാരൊക്കെ ക്കൂടെ ഇവരെ ചുമ്മാ അങ്ങ്‌ സൂപ്പര്‍സ്റ്റാറുകളാക്ക്വാണല്ലോന്ന്...മമ്മുക്കയും, ലാലേട്ടനുമുള്ള മലയാള സിനിമയില്‍ ഒരു പൃഥ്വിരാജില്ലാതിരുന്നാലുള്ള അവസ്ഥ ഒന്ന് ചിന്തിച്ച്‌ നോക്ക്യേ...ഹൗ! എനിക്ക്‌ ചിന്തിക്കാന്‍ പോലും പറ്റണില്ല്യ... :-)

അപ്പോ ഞാനിവിടെയൊക്കെത്തന്നെ ണ്ടാവും ട്ടോ...
തല്‍ക്കലം ഇതിരിക്കട്ടെ...

1 comment:

Kalavallabhan said...

"അപ്പോ ഒരു ചിന്ത...ദൈവമേ ഈ ലക്ഷക്കണക്കിനു ബ്ലോഗര്‍മാരൊക്കെ ക്കൂടെ ഇവരെ ചുമ്മാ അങ്ങ്‌ സൂപ്പര്‍സ്റ്റാറുകളാക്ക്വാണല്ലോന്ന്..."
രണ്ടരവർഷമൊന്ന് മാറിനിന്ന് കണ്ടതുകൊണ്ടാണിങ്ങനെയൊക്കെ തോന്നുന്നത്.
അപ്പോ ((((((( O )))))))
ദാ തേങ്ങ ഞാനുടച്ചിരിക്കുന്നു.