Wednesday, December 19, 2007

അഞ്ഞൂറാനും,മുക്കാലേക്കര്‍ റബ്ബറും!!!

എന്റെ കൂട്ടുകാരില്‍ ഏറ്റവും നിഷ്കളങ്കനായ വ്യക്തി രഞ്ജി എന്ന രഞ്ജിത്താണ്‌.2 കൊല്ലം മുന്‍പ്‌... സമയം ഒരു ഉച്ച-ഉച്ചര ആയിക്കാണും.
വെള്ളം കുടിച്ച്‌(നോ...നോ..പച്ചവെള്ളം) വശം കെട്ട ഞാന്‍ അണ്‍സിപ്പ്‌ ചെയ്യാനായി ഓടുന്ന നേരം.
അന്നത്തെ എന്റെ ഓഫീസിലെ നഴ്സായ** സുനിത(ആസ്‌ യൂഷ്വല്‍ ശരിയായ പേരല്ല)
(** മിക്കവാറും എല്ലാ ഗാര്‍മന്റ്‌ എക്സ്പോര്‍ടിംഗ്‌ യൂണിറ്റുകളിലും ഒരു നഴ്സും,ഇന്ത്യനില്‍ കമല്‍ ഹാസന്‍ ഉപയോഗിക്കുന്ന പോലത്തെ ഒരു 'പുതുപുത്തന്‍' സ്റ്റാന്റേര്‍ഡ്‌ വാനും കാണും,ആംബുലന്‍സായിട്ട്‌.ബാംഗ്ലൂര്‌ വന്ന് കുറച്ച്‌ കാലം കണ്ട മാര്‍വാഡികളുടെയൊക്കെ ആട്ടും തുപ്പുമേല്‍ക്കാനും,തന്തയ്ക്കു വിളി കേള്‍ക്കാനുമുള്ള 'കേസരിയോഗം' എന്റെ ജാതകത്തിലുമുണ്ടായിരുന്നു)
ഓ.കെ...കം ടു ദ പോയിന്റ്‌..
സുനിത എന്നെ വിളിച്ചു..
"മനുഷ്യനു മുട്ടീട്ട്‌ ഓടുമ്പഴാണോടീ ബ്ലഡീ ഫൂളേ പിറകീന്ന് വിളിക്കണെ"-ന്ന് കുറച്ചുറക്കെ പറഞ്ഞ്‌ ഞാന്‍ നടത്തത്തിന്റെ സ്പീഡ്‌ കൂട്ടി.
തിരിച്ചു വന്ന് കാര്യം ചോദിച്ചപ്പോ ദേ കെടക്കണൂ ലവള്‍ക്ക്‌ നാണകം...
"ദൈവമേ...കുരിപ്പിന്‌ എന്നോട്‌ വല്ല 'ഇതും'-ണ്ടോ?...പാവത്തുങ്ങള്‍ക്ക്‌ എന്തിനാാാ സൗന്ദര്യം ഇങ്ങനെ വാരിക്കോരി കൊടുക്കണേ...?" എന്നൊക്കെ പടച്ച തമ്പുരാനോട്‌ ബൗദ്ധികപരമായ ഡിസ്കഷന്‍സ്‌ നടത്തിക്കൊണ്ടിരിക്കുമ്പോള്‍
"സുനിത-രഞ്ജിത്ത്‌...നല്ല കോമ്പിനേഷനാ-ല്ലേടാ"-ന്നൊരു ചോദ്യം
ഓ!റൂട്ട്‌ അങ്ങടാണ്‌...ബെസ്റ്റ്‌...ബെസ്റ്റ്‌ വെറുതെയല്ല കൊച്ചുകള്ളി ചുള്ളനെ കാണുമ്പഴൊക്കെ 'അബ്കാരിയില്‍ അനുരാധ മമ്മൂട്ടിയെ നോക്കുന്ന പോലെ, 'ഈറ്റ'യില്‍ ഷീല കമല്‍ ഹാസനെ നോക്കുന്ന പോലെ നോക്കി ചോര കുടിക്കണതല്ലേ???
പിന്നെ ഒരു 15 മിനിറ്റ്‌ നല്ല പൈങ്കിളിയുടെ അനര്‍ഗള നിര്‍ഗള പ്രവാഹം.ഒടുക്കം Buy 1 Get 1 free എന്ന മട്ടില്‍ ഒരു വാഗ്ദാനോം:
"ഓളെ കല്യാണം കഴിച്ചാല്‍ 3/4 ഏക്കര്‍ റബ്ബര്‍ തോട്ടോം,നല്ല കിണ്ണം കാച്ചിയ ഒരു പുകപ്പുരേം ഫ്രീ
വൗ!വാട്ട്‌ ആന്‍ ഓഫര്‍!!!
ഓ.കെ നല്ലൊരു കാര്യമല്ലേ-ന്നു കരുതി ഞാനാ ദൗത്യം ഏറ്റെടുത്തു...പച്ചമലയാളത്തില്‍ പറയ്‌വാണെങ്കില്‍ മൂന്നാന്‍.
ലഞ്ച്‌ കഴിക്കുമ്പഴാണ്‌ രഞ്ജിയോട്‌ കാര്യം അവതരിപ്പിച്ചത്‌.ചോറുരുള നെറുകയില്‍ കുടുങ്ങിയ ഭാവത്തില്‍ അവനെന്നെ ഒരു നോട്ടം!
പിന്നെ 'ഗോഡ്‌ഫാദറില്‍' മുകേഷ്‌ കനകയോട്‌ പറയുന്ന് പോലെ ഒരു ഡയലോഗും
"അവളാരാ എന്നെ പ്രേമിക്കാന്‍?എന്നെയാരും പ്രേമിക്കണ്ടാ"
തൊട്ടുപിന്നാലെ ഒരു എഫക്റ്റിനു വേണ്ടി ഒരു പരപ്പ്‌ തെറി.
(ആ തെറിയെങ്ങാന്‍ ഞാനിവിടെ എഴുതിയാല്‍,പത്മപ്രിയേടെ കരണഠടിച്ച സംവിധായകനെ നടികര്‍സംഘം ചെയ്തതു പോലെ എന്നേം ബൂലോകര്‍ വിലക്കും...എന്തിനാ വെറുതെ???)
എനി ഹൗ ഫുഡ്ഡടി നിര്‍ത്തി ആശാന്‍ നേരെ ഡിസ്പെന്‍സറിയില്‍ പോയി Indirect speech-ല്‍ എന്നോട്‌ പറഞ്ഞ കാര്യങ്ങള്‍ direct speech -ല്‍ അവളോട്‌ പറയുകയും,വിവരങ്ങള്‍ അറിഞ്ഞ G.M, 2 പേരെയും വിളിച്ച്‌ രഞ്ജിയോട്‌ മേലാല്‍ നിയമസഭയില്‍ പെരുമാറുന്നതു പോലെ ഓഫീസില്‍ പെരുമാറിയാല്‍,പുറം പണിക്ക്‌ വരുന്ന നാണിയേടത്തി തുണിയലക്കുന്നതു പോലെ കാലേല്‍ പിടിച്ച്‌ നിലത്തലക്കുമെന്നും, അവളോട്‌ പ്രേമം കരകവിഞ്ഞൊഴുകുകയാണെങ്കില്‍,കര്‍ണാടക-തമിഴ്‌നാട്‌ പ്രശ്നം തീര്‍ക്കാന്‍ ഉപയോഗിക്കാമെന്ന് വളരെ ഗ്രാമ്യമായ ഭാഷയില്‍ പറയുകയും ചെയ്യുന്നതാണ്‌ അടുത്ത സീന്‍.
എന്തായാലും രഞ്ജിയോടും,G.M-നോടുമുള്ള പ്രതികാരവാഞ്ച മൂലമാണ്‌ അവള്‍ പഴുത്ത പനമ്പഴത്തിന്റെ നിറമുള്ള ഒരു കന്നഡക്കാരനെ കല്യാണം കഴിച്ചതെന്നും,ടിയാനിപ്പോള്‍ചുട്ടിത്തോര്‍ത്തുമുടുത്ത്‌,തലയില്‍ ഹെഡ്‌ലൈറ്റും പിടിപ്പിച്ച്‌ ഹൈറേഞ്ചിലുള്ള ഏതോ ഒരു മുക്കാലേക്കര്‍ റബ്ബര്‍ത്തോട്ടത്തില്‍പുലര്‍ച്ചെ റബ്ബര്‍വെട്ടിനിറങ്ങുന്നതത്രേ...
സത്യാണോന്ന് ആര്‍ക്കറിയാം???

7 comments:

പാവം ഞാന്‍!!! said...

കുറച്ച്‌ കാലത്തിനു ശേഷം പുതിയൊരു പോസ്റ്റ്‌ ഇട്ടിട്ട്ണ്ട്‌...പന്നി പെറണ പോലെ കഴിഞ്ഞ മാസം പോസ്റ്റുകള്‍ ഇട്ടിരുന്നു...എന്താ കാര്യം...ഒന്നും അങ്ങ്‌ട്‌ പോരാ-ന്നൊരു തോന്നല്‍.വിമര്‍ശനങ്ങളും,അഭിപ്രായങ്ങളും പോന്നോട്ടേ-ട്ടോ

നവരുചിയന്‍ said...

കൊള്ളാം മാഷെ ,
അത്യാവശ്യം നന്നായ്‌ തന്നെ ഞാന്‍ ചിരിച്ചു ....

രജീഷ് || നമ്പ്യാര്‍ said...

ജോര്‍...ജോര്‍...! ജ്ജ് ചുമ്മാ കാച്ചെഡെയ്.

ശ്രീ said...

കൊള്ളാം.

കന്നടക്കാരും റബ്ബര്‍‌വെട്ട് പഠിയ്ക്കറ്റ്ടേന്നേയ്!

:)

രാജന്‍ വെങ്ങര said...

മോശാക്കീല.എന്നല്ല,നന്നായി.

പാവം ഞാന്‍!!! said...
This comment has been removed by the author.
പാവം ഞാന്‍!!! said...

നവരുചിയന്‍:ചിരിക്കൂ മാഷേ..നന്നായി ചിരിക്കൂ...ഇവിടെ ആളുകള്‍ മാസവരി കൊടുത്തു ചിരിക്കുന്ന കാണാം Laughing Therapy-എന്ന പെരില്‍.സോ മനസു തുറന്നു ചിരിക്കൂ.
രജീഷ്‌:രജീഷേ ഡാങ്ക്സ്‌-ണ്ട്‌-ട്ടോ
ശ്രീ: അല്ലാപിന്നെ,നാട്ടിലെ വെട്ടുകാരെക്കാള്‍ കുറവു കൂലി കൊടുത്താ പ്പോരേ???
രാജന്‍ വെങ്ങര:'നന്ദി'നി

എല്ലാവര്‍ക്കും എന്റെ 'നന്ദി'നി