Wednesday, December 19, 2007

കരടിനെയ്യ്‌

ഞാന്‍ ലേറ്റ്‌ നയന്റീനില്‍ നിന്നും ഏര്‍ളി റ്റ്വെന്റീസിലേക്ക്‌ പ്രവേശിക്കുന്ന ശുഭമുഹൂര്‍ത്തം.പാരമ്പര്യമായിട്ട്‌ തലമുടി വളര്‍ച്ചാനിരക്ക്‌ വളരെയേറെ കൂടുതലായതിനാല്‍ മാസത്തില്‍ 2 പ്രാവശ്യം "ഈ രോമം"-ന്ന് മനസില്‍ പ്രാകീട്ട്‌ ബാര്‍ബര്‍ ഗോപിയുടെ ഹെയര്‍കട്ടിംഗ്‌-കം-ഹെയര്‍ സ്റ്റെയിലിംഗ്‌-കം മെന്‍സ്‌ ബ്യൂട്ടിപാര്‍ലറിലെ കറങ്ങുന്ന കസേരയില്‍ തല വെച്ചു കൊടുക്കേണ്ട ഗതികേടാണെങ്കിലും,മൂക്കിനും,വായ്ക്കും ഇടയിലുള്ള ഗ്യാപ്പ്‌ എക്സ്പ്രസ്സ്‌ ഹൈവേ പോലെ,ചമ്പല്‍ക്കാടുകള്‍ പോലെ തരിശ്‌,ശുദ്ധശൂന്യം...ചുരുക്കത്തില്‍ 20 വയസായിട്ടും കുട്ടി 'മീശമാധവ'നായില്ലാ-ന്ന് സാരം.
അതും കൂടെയുള്ള അനീഷ്‌,അനി,സ്മിതേഷ്‌,മുതല്‍പേര്‍ നല്ല ശേഷിയും ശേമുഷിയുമുള്ള 'ഘടാഘടിയന്‍' മീശേം പിരിച്ചു നടക്കുമ്പോ നമ്മള്‌ മാത്രം 6-ാ‍ം ക്ലാസ്സീന്ന് ഡബിള്‍ പ്രമോഷന്‍ കിട്ടി ഹൈസ്കൂളിലെത്തിയ കുട്ടിയെപ്പോലെ...ഛായ്‌!ലജ്ജാവഹം!!!
അവാര്‍ഡ്‌ പടത്തിന്റെ സെക്കന്റ്‌ ഷോ കാണാന്‍ കയറിയവരെപ്പോലെ ഒറ്റയ്ക്കും,തെറ്റയ്ക്കും,അങ്ങിങ്ങു പൊടിച്ചു നിന്നിരുന്ന പൊടിപ്പുകളെ കണ്ണാടിയില്‍ നോക്കി ചെന്തമിഴിലും,മുത്തമിഴിലും,മാറി മാറി തെറി വിളിക്കുകയും,
"മമ്മൂട്ടിയുടെ അത്രേം കട്ടിയില്ലെങ്കിലും,ഒരു ബിജു മേനോന്‍ മീശയുടെ അത്രയെങ്കിലും പുഷ്ടി തരണേ ദേവീ"-ന്ന് വടക്കന്തറക്കവിലമ്മയോടും,മണപ്പുള്ളിക്കാവിലമ്മയോടും മാറി മാറി പ്രാര്‍ത്‌ഥിച്ചിരുന്നെങ്കിലും, 2 വള്ളത്തിലും കാല്‍ ചവിട്ടി നില്‍ക്കുന്നവന്‍ എന്ന അവഗണനയാണോ,"പിന്നെ,ഇതാണിപ്പ വല്യ കാര്യം,നാണല്ല്യേ ഇച്ചെക്കന്‌ ഇങ്ങനത്തെ പ്രാര്‍ത്ഥനയൊക്കെ നടത്താന്‍" എന്ന്‌ള്ള മെന്റാലിറ്റിയാണോ-ന്നറിയില്ല നോ ഫലം.
ഒരു ദിവസം,വളരെ അത്യാവശ്യമായി മമ്മൂട്ടിയുടെ 'ഗോഡ്‌മാന്‍' റിലീസിംഗ്‌ ഷോ തന്നെ കാണേണ്ടതു കൊണ്ട്‌ ശകടോം കാത്ത്‌ ബസ്‌സ്റ്റോപ്പില്‍ നില്‍ക്കുന്ന ടൈം.ബസ്‌സ്റ്റോപ്പില്‍ മേഴ്സി,വിക്ടോറിയാ,ചിന്മയാ,കോ-ഓപറേറ്റീവ്‌ കോളേജുകളുടെ അഭിമാനഭാജനങ്ങളായ,രമ്യ,നസ്രത്ത്‌,സുധ,സുമി തുടങ്ങിയ പ്രിയതാരങ്ങളും,കാണിക്കമാതയിലേയും,മോയന്‍സിലേയും അസഖ്യം പൊടിക്‌ടാങ്ങളും,പിന്നെ ചേട്ടനും മാത്രം.
അപ്പഴാണ്‌ ശനിക്ക്‌ ഗുളികനിലുണ്ടായത്‌ പോലുള്ള ഒരു മഹദ്‌വ്യക്തി അവതരിക്കുന്നത്‌,അല്ലെങ്കില്‍ പ്രത്യക്ഷപ്പെടുന്നത്‌ ...
മറ്റാരുമല്ല എ ലാടവൈദ്യന്‍-കം-കോടങ്കി.
കുളിച്ച്‌ കുറിതൊട്ട്‌ സുന്ദരകളേബരനായി നിന്നിരുന്ന എന്നെ ആപാദചൂഡം ഒന്ന് ഉഴിഞ്ഞു നോക്കിയിട്ട്‌ ഒസാമാ ബിന്‍ ലാഡന്‍ ഉവാച:
"ശാാാര്‍!കസ്തൂരി വേണുമാ???"
തിരിച്ച്‌ ഞാനും ഒരു നോട്ടം പാസ്സ്‌ ചെയ്തു
'പോഡേയ്‌...പോഡേയ്‌'-ന്ന്‌ള്ള റോളില്‍.
കണ്ടകശ്ശനി കൊണ്ടേ പോവൂ-ന്നാണല്ലോ? പിശാശ്‌ വിട്ട്‌ പോവാനുള്ള ഉദ്ദ്യേശമില്ല
"ശാാാാാാാാര്‍...രുദ്രാക്ഷം വേണുമാ???ഹിമാലയത്തിലിറുന്ത്‌ കൊണ്ട്‌വരപ്പെട്ട പഞ്ചമുഖ രുദ്രാക്ഷം,നേപ്പാളത്തിലിരുന്ത്‌ കൊണ്ട്‌വന്ത ആാാായിരം വര്‍ഷം പലയ സാളഗ്രാമം...വേനുമാ ശാാാാാാാാാര്‍"
പിന്നേ....യെവനാര്‌ മൊബൈല്‍ ആന്റിക്ക്‌ ഷോറൂമോ???
ഉള്ളിലെവിടെയോ ഇരുന്ന് എന്റെ 'പുച്ഛ ഗ്ലാന്റ്‌' 100 മില്ലി പുച്ഛ രസം കൂടുതലൊഴുക്കി
എന്റെ മുഖത്തെ പുച്ഛം വായിച്ചറിഞ്ഞ മിസ്റ്റര്‍.ലാടന്‍ ഡബിള്‍ പുച്ഛത്തില്‍ അടുത്ത ഐറ്റം അനൗണ്‍സ്‌ ചെയ്തു!!!
"ശാാാാാാാാര്‍....നല്ല കരടിനെയ്യിരുക്ക്‌ ശാാാാാാാാര്‍.വീരപ്പനെ പോലെ മീസൈ വന്തിടും.എടുക്കട്ടാ ശാാാാാാര്‍!"
തൊട്ടടുത്ത്‌ നിന്നിരുന്ന സുരയുടെ ഓട്ടോയിലേക്ക്‌ ഞാന്‍ ഡൈവ്‌ ചെയ്യുന്നത്‌ ജെറ്റ്‌ലി കണ്ടിരുന്നെങ്കില്‍ ആളുടെ അടുത്ത പടത്തിന്റെ സ്റ്റണ്ട്‌ കോ-ഓര്‍ഡിനേഷന്‍ എന്നെ കൊണ്ട്‌ നടത്തിച്ചേനേ...
ബൈ ദ വേ, ചമ്മല്‍സ്‌ കാരണമല്ലാ-ട്ടോ ഞാന്‍ ഓട്ടോയില്‍ കേറി സ്കൂട്ടായത്‌,ഇനീം വൈകിയാല്‍ പടത്തിന്റെ ടിക്കറ്റ്‌ 'സോള്‍ഡ്‌ ഔട്ട്‌' ആവും-ന്ന്‌ള്ളതോണ്ടാണ്‌...ബ്ലൈസ്‌ ഡോണ്ട്‌ മിസ്‌ അണ്ടര്‍സ്റ്റാന്റ്‌ മീ

9 comments:

പാവം ഞാന്‍!!! said...

പൂൂൂൂയ്‌!!!ഒരു പുത്യേ പോസ്റ്റ്ണ്ട്‌-ട്ടോ

ശ്രീ said...

ഉവ്വ ഉവ്വ. എല്ലാം മനസ്സിലായി.

അപ്പോ ഈ പോട്ടത്തില്‍‌ കാണുന്നതും വെപ്പുമീശയാണോ കര്‍‌ത്താവേ?
;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചമ്മല്‍ ശരിക്കും കാണാം.

വാല്‍മീകി said...

ചമ്മണ്ട കേട്ടാ...
ഫോട്ടോഷോപ്പ് ഉണ്ടല്ലോ.. അതുകൊണ്ട് ബൂലോകത്ത് വലിയ പ്രശ്നം വരില്ല.

പാവം ഞാന്‍!!! said...

ശ്രീ:തെറ്റിദ്ധാരണ അശേഷം 'മാണ്ട",പോട്ടത്തില്‍ കാണണ്‍ത്‌ ഒര്‍ജിനലന്ന്യാ-ട്ടോ ശ്രീ
പ്രിയ:മനമിയര്‍ന്ത നന്‌ട്രി-ട്ടാ പ്രിയേ..കുറച്ച്‌ കാലായിട്ട്‌ ഈ വഴിക്കൊന്നും കാണാന്‍-ണ്ടാര്‍ന്നില്ല്യാല്ലോ???എന്തു പറ്റീ?
വാല്‍മീകി:വാല്‍മീകിസ്സാര്‍,ഈ കഥ 1999-2000-ല്‍ നടന്നതാ...ഇപ്പോ ഫോട്ടോഷോപ്പ്‌ ഉപയോഗിക്കുന്നത്‌ അരി വാങ്ങാന്‍ മാത്രം ;-)

Kalpak S said...

നുമ്മക്കട ആളു തന്നെ.... ലുമ്മ..
ഐ റിയലി അയിലവലിയൂ...

shades said...

"ശനിക്ക്‌ ഗുളികനിലുണ്ടായത്‌ പോലുള്ള ഒരു മഹദ്‌വ്യക്തി"
....:) :)
:D... OH MY GOD...
Enikku chirikkaan vayye.....

എതിരന്‍ കതിരവന്‍ said...

ആ കരടിനെയ്യ് പുരട്ടാത്തതുകൊണ്ടാണോ തൊപ്പിയിട്ട് തല മറയ്ക്കേണ്ടി വരുന്നത്?

നിഷാദ് said...

അമ്പട ഞാനേ!

നിങ്ങളെ കാണാന്‍ വൈകിയതില്‍ ഷമ ചോദിക്കണൂ...